ഒരു ലക്ഷണവും കാണിക്കാതെ വരുന്ന സ്‌ട്രോക്കുണ്ട്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

സിആര്‍ രവിചന്ദ്രന്‍

ശനി, 18 ജനുവരി 2025 (18:32 IST)
ഒരു വ്യക്തിക്ക് ഗുരുതരമായ ഒരു ലക്ഷണവും കാണിക്കാതെ വരുന്ന സ്‌ട്രോക്ക് അഥവാ പക്ഷാഘാതം ആണ് സൈലന്റ് സ്‌ട്രോക്ക്. ഇത്തരം അവസ്ഥയില്‍ മുഖം കോടുകയോ കൈകാലുകള്‍ സ്തംഭിക്കുകയോ സംസാരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവുകയോ ചെയ്യില്ല. സൈലന്റ് സ്‌ട്രോക്ക് ഉണ്ടാകുന്ന വ്യക്തിക്ക് തനിക്ക് എന്തെങ്കിലും സംഭവിച്ചു എന്ന് പോലും തോന്നില്ല. എന്നാല്‍ ശരീരത്തില്‍ തലച്ചോറിന്റെ കോശങ്ങള്‍ക്ക് നാശം ഉണ്ടാവുകയും ചെയ്തിട്ടുണ്ടാവും. സൈലന്റ് സ്‌ട്രോക്കിന് പ്രധാന കാരണം ഉയര്‍ന്ന ബിപിയാണ്.
 
ഇത് തലച്ചോറില്‍ രക്തക്കുഴലുകളില്‍ ബ്ലോക്ക് ഉണ്ടാകുന്നതിന് കാരണമാകും. മറ്റൊന്ന് പ്രമേഹമാണ്. കൂടാതെ ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഉണ്ടെങ്കിലും സൈലന്റ് സ്‌ട്രോക്ക് ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. പുകവലിക്കാര്‍ക്കും അമിതവണ്ണം ഉള്ളവര്‍ക്കും പ്രായംചെന്നവര്‍ക്കും ഈ അവസ്ഥ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍