ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ഉണ്ടാകുന്നതിനുമുമ്പ് ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. അതില്‍ ആദ്യത്തെത് ശരീരത്തിന്റെ തുലനാവസ്ഥ തെറ്റുകയും തലചുറ്റല്‍ അനുഭവപ്പെടുകയും ചെയ്യുന്നത്. അതോടൊപ്പം ഒരു കണ്ണിന്റെയോ രണ്ട് കണ്ണുകളുടെയോ കാഴ്ചമങ്ങുകയും വസ്തുക്കള്‍ രണ്ടായി കാണുകയും ചെയ്യും.