Kerala Weather Live Updates: കണ്ണൂരും കാസര്‍ഗോഡും യെല്ലോ അലര്‍ട്ട്

രേണുക വേണു

ചൊവ്വ, 8 ജൂലൈ 2025 (08:35 IST)
Kerala Weather Live Updates: വടക്കന്‍ ജില്ലകളില്‍ വരും ദിവസങ്ങളില്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മഹാരാഷ്ട്ര തീരം മുതല്‍ ഗോവ തീരം വരെ തീരത്തോട് ചേര്‍ന്നുള്ള ന്യുനമര്‍ദ്ദപാത്തി സ്ഥിതിചെയ്യുന്നു. 
 
തെക്ക് പടിഞ്ഞാറന്‍ ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യുനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത 2-3 ദിവസങ്ങളില്‍ ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാന്‍ സാധ്യത. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ കര്‍ണാടക തീരം വരെ ന്യുനമര്‍ദ്ദപാത്തി (off shore trough) സ്ഥിതിചെയ്യുന്നു.
 
കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത. ജൂലൈ 11 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ ഒന്‍പത് വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യത. 
 
ഇന്ന് കണ്ണൂരും കാസര്‍ഗോഡും യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍