കെ കെ ശൈലജയ്ക്ക് വിജയാശംസകള്‍ നേര്‍ന്ന് കമല്‍ ഹാസന്‍

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 29 മാര്‍ച്ച് 2024 (16:49 IST)
കെ കെ ശൈലജയ്ക്ക് വിജയാശംസകള്‍ നേര്‍ന്ന് കമല്‍ ഹാസന്‍. കൊവിഡ് നിയന്ത്രണത്തില്‍ കേരളം രാജ്യത്തിന് മാതൃകയായത് ശൈലജയുടെ നേതൃത്വത്തിലാണെന്ന് കമല്‍ഹാസന്‍ പറഞ്ഞു. കൂടാതെ 2018 കോഴിക്കോട് നിപ്പ വൈറസ് ബാധയുണ്ടായപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയത് കെ കെ ശൈലജ ആണെന്നും കമലഹാസന്‍ പറഞ്ഞു. വടകരയില്‍ നിന്നാണ് ശൈലജ ജനവിധി തേടുന്നത്.  
 
ഐക്യരാഷ്ട്രസഭ പ്രത്യേക പ്രതിനിധിയായി അവരുടെ സമ്മേളനത്തില്‍ കെ കെ ശൈലജയെ പങ്കെടുപ്പിച്ചതും ലോകാരോഗ്യ സംഘടന അവരുടെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരം നല്‍കിയതുമെല്ലാം കമല്‍ ഹാസന്‍ ഓര്‍മിപ്പിച്ചു. പാര്‍ലമെന്റിനകത്തും പുറത്തും ശൈലജയെ പോലുള്ള നേതാക്കള്‍ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article