കൊല്ലത്ത് അമ്മയും മകനും മരിച്ച നിലയില്‍; മാതാവിന്റെ കഴുത്തില്‍ മുറിവ്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 16 മെയ് 2025 (18:04 IST)
കൊല്ലം: കൊട്ടിയം തഴുത്തലയില്‍  സ്ത്രീയെയും മകനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പി കെ ജംഗ്ഷനിലെ എസ് ആര്‍ മന്‍സിലില്‍ നസിയത്ത് (52), മകന്‍ ഷാന്‍ (31) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നസിയത്തിന്റെ കഴുത്തില്‍ മുറിവുണ്ടായിരുന്നു.ഷാനെ അടുത്തുള്ള ഒരു മുറിയില്‍ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. 
 
ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. കൊട്ടിയം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ നടത്തിവരികയാണ്. കുടുംബപ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉണ്ടായിരുന്നോ എന്ന് കണ്ടെത്താന്‍ പോലീസ് ബന്ധുക്കളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. ഇന്ന് രാവിലെ നസിയത്തിനെ കണ്ടതായും അയല്‍ക്കാര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍