കൊച്ചി: അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ പുതിയ താരമാണ്. രേണുവിന്റെ റീൽസും ഫോട്ടോഷൂട്ടുകളും വളരെ പെട്ടന്നാണ് വൈറലാവുന്നത്. എന്നാൽ ഇതിന് താഴെയൊക്കെ വളരെ മോശം കമന്റുകളാണ് രേണുവിന് ലഭിക്കുന്നത്. ചിലർ കടുത്ത ഭാഷയിലാണ് രേണുവിനെ വിമർശിക്കുന്നത്. ഇപ്പോഴിതാ ഇത്തരം വിമർശനങ്ങൾക്കെല്ലാം മറുപടി നൽകുകയാണ് രേണു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
'എനിക്ക് ശരിയെന്ന് തോന്നുന്നത് ഞാൻ ചെയ്തിരിക്കും. ഞാൻ പ്രേമം അഭിനയിച്ചാലും സങ്കടം അഭിനയിച്ചാലുമൊക്കെ കാമമാണെന്ന് കമന്റ് കണ്ടു. വിഷു ഫോട്ടോഷൂട്ടിന് കൃഷ്ണനെ പിടിച്ച് നിൽക്കുന്ന ഫോട്ടോയ്ക്കും സമാന കമന്‌റാണ് ലഭിച്ചത്. എനിക്ക് രണ്ട് മുഖമുണ്ട്. ലൈവിൽ വന്ന് തെറിവിളിച്ചാൽ ഞാൻ പ്രതികരിക്കും. ഞാൻ അഹങ്കാരിയല്ല. ഞാൻ ലോ ലെവിൽ അല്ല ജീവിക്കുന്നത്. എനിക്ക് യാതൊരു മാന്യത കുറവും ഇല്ല. മാന്യത വേണമെന്ന് പറഞ്ഞാൽ എന്താണ് അർത്ഥമാക്കുന്നത് ഞാൻ വീട്ടിലിരിക്കണമെന്നോ? ഇനി എന്തൊക്കെ പറഞ്ഞാലും എനിക്ക് ഇണങ്ങുന്ന വേഷങ്ങൾ ഞാൻ ചെയ്യും', രേണു സുധി പറഞ്ഞു.
രേണു പൃഥ്വിരാജിന്റെ നായിക ആകുമോയെന്ന ചോദ്യത്തിന് ഒരിക്കലും ഇല്ലെന്ന് താരം മറുപടി നൽകി. 'ഞാൻ അഭിനയിക്കുന്നതിൽ കുടുംബത്തിന്റെ പിന്തുണ നല്ലോണം ഉണ്ട്. ആരുടേയും മനസ് ഞാൻ വേദനിപ്പിച്ചിട്ടില്ല. സുധി ചേട്ടൻ മരിച്ചപ്പോൾ പലരും സഹായിച്ചു, അത് അവരുടെ നല്ല മനസ്. അതിന് ഞാൻ എപ്പോഴും നന്ദിയുള്ളവളായിരിക്കും. ബിഷപ്പ് എന്നെ വിമർഷിച്ചുവെന്ന വിമർശനങ്ങൾ അറിയില്ല. അദ്ദേഹത്തെ ഇന്ന് കൂടി കണ്ടതേ ഉള്ളൂ. അദ്ദേഹം വീട് തന്നത് എനിക്കോ സുധിച്ചേട്ടനോ അല്ല, സുധി ചേട്ടന്റെ രണ്ട് മക്കൾക്കാണ്', രേണു പറഞ്ഞു.