രേണുവിനെയും കൂട്ടുകാരിയെയും മുൻസീറ്റിൽ ഇരുത്തി രജിത് കുമാറിന്റെ യാത്ര; വൈറലാകാൻ ഓരോരോ കോപ്രായങ്ങൾ എന്ന് പരിഹാസം

നിഹാരിക കെ.എസ്

ബുധന്‍, 14 മെയ് 2025 (09:39 IST)
ഒരു കാറിൻറെ മുൻ സീറ്റിൽ യാത്ര ചെയ്യുമ്പോൾ ഒരാളുമാത്രമെ ഇരിക്കാവു എന്നതാണ് നിയമം. സീറ്റ് ബെൽറ്റ് നിർബന്ധമാണെന്നും നിയമത്തിൽ പറയുന്നുണ്ട്. എന്നാൽ മുൻ സീറ്റിൽ രണ്ട് പേരെ ഇരുത്തി സീറ്റ് ബെൽറ്റ് ഇട്ട് യാത്ര ചെയ്താലോ, അത് കുറ്റം തന്നെയാണ്. അത്തരത്തിൽ ഒരു കുറ്റമാണ് രജിത് കുമാറും രേണുസുധിയും സംഘവും ചെയ്തത്. ഇവരുടെ കാർ യാത്രയുടെ വീഡിയോ ആണ് സൈബറിടത്ത് ചർച്ച. 
 
ഇവർക്കെതിരെ കേസെടുക്കണമെന്നാണ് എം.വി.ഡി.യെ ടാഗ് ചെയ്തുകൊണ്ട് ആളുകൾ ആവശ്യപ്പെടുന്നത്. നിയമം തെറ്റിക്കില്ല എന്ന് പറഞ്ഞാണ് ഓൺലൈൻ മീഡിയയ്ക്ക് മുന്നിൽ രണ്ടുപേരെ ഒരു സീറ്റിലിരുത്തി സീറ്റ് ബെൽറ്റിട്ട് യാത്ര തുടങ്ങിയത്. പുറകിലെ സീറ്റിൽ ഇരിക്കാൻ സ്ഥലമില്ലെന്നും അതാണ് മുൻ സീറ്റിൽ ഇരുന്നതെന്നും ഇവർ വാദിക്കുന്നുണ്ട്. വീഡിയോ വൈറലാവുകയും ഇവർക്കെതിരെ വ്യാപക വിമർശനം ഉയരുകയും ചെയ്യുന്നു. 
 
സമൂഹമാധ്യമങ്ങളിലെ വൈറൽ താരമാണ് കൊല്ലം സുധിയുടെ ഭാര്യ രേണു. പ്രശസ്തിയോടൊപ്പം വിവാദങ്ങളും വിമർശനങ്ങളും നേരിടുന്ന രേണുവിന്റെ വീഡിയോയ്‌ക്കെല്ലാം മില്യൺ വ്യൂസാണ്. ജാതിയും ജീവിതസാഹചര്യങ്ങളും പറഞ്ഞുവരെ ചിലർ സൈബർ ആക്രമണം നടത്താറുണ്ടെന്നും അവർക്കൊക്കെ മറുപടി കൊടുക്കുമെന്നും രേണു സുധി പറഞ്ഞിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍