പെണ്‍കുഞ്ഞിനെ ആറായിരം രൂപയ്ക്ക് വിറ്റ സംഭവത്തില്‍ പിതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 20 ഓഗസ്റ്റ് 2022 (13:14 IST)
പെണ്‍കുഞ്ഞിനെ ആറായിരം രൂപയ്ക്ക് വിറ്റ സംഭവത്തില്‍ പിതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. അസമിലെ ബിശ്വനാഥ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ നവജാത ശിശുവിന്റെ പിതാവടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തതായി പോലീസ് ഉദ്യോഗസ്ഥന്‍ സുശീല്‍ കുമാര്‍ ദത്ത പറഞ്ഞു. ഓഗസ്റ്റ് 11നാണ് ആശുപത്രിയില്‍ കുഞ്ഞു ജനിച്ചത്. കുഞ്ഞ് ജനനത്തില്‍ മരണപ്പെട്ടതായി പിതാവ് കുടുംബാംഗങ്ങളോട് പറഞ്ഞു. 
 
സംശയം തോന്നിയ കുട്ടിയുടെ മുത്തശ്ശി ആശുപത്രി അധികൃതരോട് ഇക്കാര്യം അന്വേഷിക്കുകയായിരുന്നു. കുഞ്ഞ് ജീവനോടെ ഉണ്ടെന്നു മനസ്സിലായതിനെ തുടര്‍ന്നാണ് മാതാപിതാക്കള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article