14 ഇനങ്ങളാണ് കിറ്റിലുള്ളത്. 500 ഗ്രാം വീതം വെളിച്ചെണ്ണ, ഉണക്കലരി, ചെറുപയര്‍, 250 ഗ്രാം തുവരപരിപ്പ്, 100 ഗ്രാം വീതം മുളക്പൊടി, മഞ്ഞള്‍പ്പൊടി, തേയില, ശര്‍ക്കരവരട്ടി /ചിപ്സ്, ഒരു കിലോ വീതം പഞ്ചസാര, പൊടിയുപ്പ്, 50 ഗ്രാം വീതം കശുവണ്ടിപ്പരിപ്പ്, നെയ്യ്, 20 ഗ്രാം ഏലയ്ക്ക, ഒരു തുണിസഞ്ചി എന്നിവയാണുള്ളത്. കുടുംബശ്രീ ഉള്‍പ്പെടെയുള്ള വനിതാ കൂട്ടായ്മകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഇടത്തരം വ്യവസായ യൂനിറ്റുകള്‍ എന്നിവര്‍ക്ക് പ്രയോജനം ലഭിക്കുന്ന രീതിയിലാണ് കിറ്റിലെ സാധനങ്ങള്‍ തീരുമാനിച്ചിട്ടുള്ളത്. നെയ്യ് മില്‍മയുടേതും അണ്ടിപ്പരിപ്പ് കാപെക്സ് മുഖേനയും ഏലയ്ക്ക റെയ്ഡ്കോ വഴി ഇടുക്കിയിലെ ഏലം കര്‍ഷകരില്‍ നിന്നും ശര്‍ക്കരവരട്ടിയും സഞ്ചിയും കുടുംബശ്രീ മുഖേനയുമാണ് ലഭ്യമാക്കിയിട്ടുള്ളത്.