തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആളില്ല; അരുണാചല്‍പ്രദേശ് തൂത്തുവാരാന്‍ ബിജെപി

ശ്രീനു എസ്
വ്യാഴം, 10 ഡിസം‌ബര്‍ 2020 (10:18 IST)
അരുണാചല്‍പ്രദേശില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ പലയിടത്തും മത്സരിക്കാന്‍ ആളില്ല. ഈമാസം 22നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. പലയിടത്തും ഒരു സ്ഥാനാര്‍ത്ഥി മാത്രമാണ് മത്സരിക്കാനുള്ളത്. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്ചയായിരുന്നു. ഇതില്‍ പലരും പത്രിക പിന്‍വലിച്ചിട്ടുണ്ട്.
 
242 ജില്ലാ പഞ്ചായത്ത് അംഗങ്ങളില്‍ 96 പേര്‍ എതിരില്ലാതെ ജയിച്ചിട്ടുണ്ട്. 8291 ഗ്രാമപഞ്ചായത്ത് സീറ്റില്‍ 5410 സീറ്റിലും 5 കോര്‍പ്പറേഷന്‍ സീറ്റിലും വിജയിച്ചുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് തര തരക് പറഞ്ഞു. കൂടാതെ തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ ബിജെപി വന്‍ നേട്ടം കൊയ്യുമെന്നും തരക് വ്യക്തമാക്കി. ഇറ്റാനഗര്‍ കോര്‍പ്പറേഷനില്‍ 20 വാര്‍ഡുകളില്‍ അഞ്ചെണ്ണത്തില്‍ എതിരില്ലാതെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article