അലർജി ഉള്ളവർ ഫൈസർ വാക്‌സിൻ ഒഴിവാക്കണം: നിർദേശവുമായി ബ്രിട്ടൺ

Webdunia
വ്യാഴം, 10 ഡിസം‌ബര്‍ 2020 (09:57 IST)
അലർജി പ്രശ്‌നങ്ങൾ ഉള്ളവർ ഫൈസർ-ബയോൺടെക് കൊവിഡ് വാക്‌സിൻ ഉപയോഗിക്കരുതെന്ന് ബ്രിട്ടീഷ് അധികൃതർ. വാക്‌സിൻ സ്വീകരിച്ച 2 ആരോഗ്യപ്രവർത്തകർക്ക് അലർജിയായതിനെ തുടർന്നാണ് നിർദേശം.
 
സ്ഥിരമായി അലർജി പ്രശ്‌നങ്ങൾ നേരിട്ടവർക്കാണ് വാക്‌സിൻ എടുത്ത ശേഷം പ്രശ്‌നങ്ങളുണ്ടായത്. വാക്‌സിനെടുത്ത ശേഷം ഇവർക്ക് ത്വക്കിൽ അസ്വസ്ഥതയും ശ്വാസം മുട്ടലും അനുഭവപ്പെട്ടു. അതിനിടയിൽ ഫൈസർ കൊവിഡ് വാക്‌സിൻ അടിയന്തിര ഉപയോഗത്തിന് കാനഡ അനുമതി നൽകി. ബ്രിട്ടനും ബഹ്‌റെനും അനുമതി നൽകിയതിന് പിന്നാലെയാണിത്.

അനുബന്ധ വാര്‍ത്തകള്‍

Next Article