ട്യൂഷനെത്തിയ 16കാരിയെ പീഡിപ്പിച്ചു, 40കാരനായ അധ്യാപകൻ അറസ്റ്റിൽ

Webdunia
ഞായര്‍, 10 ഒക്‌ടോബര്‍ 2021 (13:11 IST)
കൊൽക്കത്ത: പതിനാറുകാരിയെ ട്യൂഷൻ എടുക്കുന്ന അധ്യാപകൻ പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകനായ 40കാരനെ പോലീസ് അറസ്റ്റ് ചെയ്‌തു. ട്യൂഷന് വേണ്ടി അധ്യാപകന്റെ വീട്ടിലെത്തിയ സമയത്തായിരുന്നു പീഡിപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു.
 
പെൺകുട്ടിയുടെ പിതാവാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പരീക്ഷയ്ക്ക് മുന്നോടിയായാണ് കുട്ടി അധ്യാപകന്റെ അടുത്ത് ക്ലാസിനായി പോയത്. പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്‌തതായി പോലീസ് പറഞ്ഞു. പെൺകുട്ടിയെ അധ്യാപകൻ ബലമായി ചുംബിക്കാൻ ശ്രമിച്ചെന്നും ഉപദ്രവിക്കാൻ ശ്രമം നടത്തിയെന്നും പരാതിയിൽ പറയുന്നു. ഇയാളുടെ വീട്ടിൽ നിന്നും കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article