ഫ്രഞ്ച് സഭയിലെ പീഡനം ലജ്ജിപ്പിക്കുന്നത്, ഖേദം രേഖപ്പെടുത്തി മാർപാപ്പ

വ്യാഴം, 7 ഒക്‌ടോബര്‍ 2021 (19:31 IST)
ഫ്രഞ്ച് സഭയ്ക്ക് കീഴിലെ മൂന്ന് ലക്ഷത്തിലധികം കുട്ടികൾ കഴിഞ്ഞ 70 കൊല്ലത്തിനിടെ ലൈംഗിക പീഡനത്തിനിരയായെന്ന വെളിപ്പെടുത്തലുകള്‍ ലജ്ജാകരമെന്ന് മാർപാപ്പ. ഇത്തരം ചൂഷണങ്ങൾ തടങ്ങ് എല്ലാവർക്കും സുരക്ഷിതമായ താവളമൊരുക്കാൻ സഭയ്ക്ക് സാധിക്കാത്തത് ദുഃഖകരമാണെന്നും നാണക്കേടുണ്ടാക്കുന്നതുമാണെന്നും പോപ്പ് ഫ്രാന്‍സിസ് പ്രതികരിച്ചു.
 
1950 മുതലുള്ള 7 പതിറ്റാണ്ടിനിടെ ഫ്രഞ്ച് കത്തോലിക്കാ സഭയിലെ വൈദികരും സന്യസ്തരും മറ്റു ജീവനക്കാരും ചേര്‍ന്ന് 3,30,000 പേരെ പീഡിപ്പിച്ചതായുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതില്‍ 2,16,000 പേര്‍ വൈദികരുടെയും സന്യസ്തരുടെയും ലൈംഗിക പീഡനത്തിനിരയായെന്ന് സ്വതന്ത്ര കമ്മിഷന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പീഡനത്തിന് ഇരയായവരിൽ അധികവും കുട്ടികളാണ്. ഈ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സഭയുടെ മുൻകാല ചെയ്‌തികളിൽ മാർപാപ്പ ഖേദം പ്രകടിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍