ലൈംഗിക പീഡനം ചെറുത്തതിനാല്‍ വിവാഹിതയായ 23കാരിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. കര്‍ണാടകയിലെ യാദ്ഗീര്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ഗംഗപ്പ എന്നയാളെ പൊലീസ് അറസ്റ്റുചെയ്തു. ഭര്‍ത്താവ് വീട്ടിലില്ലാത്ത രാത്രി സമയത്ത് ഇയാള്‍ അതിക്രമിച്ച് വീട്ടില്‍ കയറുകയായിരുന്നു. എന്നാല്‍ യുവതി പ്രതിരോധിച്ചതോടെ പെട്രോളുമായി വീണ്ടും എത്തുകയും തീവയ്ക്കുകയുമായിരുന്നു.