ടിഡിപിയുടെ ആറ് എംപിമാരിൽ നാലുപേരും ബിജെപിയിലേക്ക്, ചന്ദ്രബാബു നായിഡുവിന് കടുത്ത തിരിച്ചടി

Webdunia
വ്യാഴം, 20 ജൂണ്‍ 2019 (19:35 IST)
ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യം ഉണ്ടാക്കാൻ മുന്നിട്ടിറങ്ങിയ തെലുങ്ക് ദേശം പാർട്ടി നേതാവ് ചന്ദ്രബബു നായിഡുവിന് വിണ്ടും കനത്ത തിരിച്ചടിയായി എംപിമാരുടെ കൂറുമാറ്റം ആകെ ഉള്ള ആറ് എംപിമാരിൽ നാലുപേരും ബി ജെപിക്കൊപ്പം ചേർന്നു. രണ്ട് എംപിമാർ ഇത് പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തു.
 
ടി ജി വെങ്കടേഷാണ് ഇക്കാര്യം വാർത്താ ഏജൻസിയോട് വ്യക്തമാക്കിയത്. സി എം രമേശ്, വൈ സത്യനാരായണ ചൗധരി, ഗരികപടി മോഹൻ റാവു എന്നിവരാണ് ബിജെപിയിലേക് മാറിയത്. ഇക്കാര്യം കാണിച്ച് രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവിന് എംപിമാർ കത്തുനൽകി. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ നാലുപേരും വെങ്കയ്യ നായിഡുവിനെ കണ്ട് ഒരു ബ്ലോക്കായി ഇരിക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
 
സി എം രമേശ് ആദായനികുതി തട്ടിപ്പ് കേസിലും, സത്യനാരായന ചൗധരി ബാങ്ക് തട്ടിപ്പ് കേസിലും സി ബി ഐ അന്വേഷണം നേരിടുന്നവരാണ്. ആറിൽ നാലുപേരും കൂറുമാറിയതോടെ ഇത് കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ല. രമേശും ചൗദരിയുമാണ് ആദ്യം ബിജെപിയിലേക്ക് പോകാൻ തീരുമാനമെടുത്തത് എന്നും കൂറുമാറ്റ നിയമത്തിന്റെ പരിധിയിൽ വരാതിരിക്കാൻ ഇവർ രണ്ടു‌പേരെ സമ്മർദ്ദം ചെലുത്തി കൂടെ കൂട്ടുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ   

അനുബന്ധ വാര്‍ത്തകള്‍

Next Article