ചാറ്റ് ചെയ്യുമ്പോൾ ഇനി അബദ്ധങ്ങൾ പറ്റില്ല, പുതിയ ഫീച്ചറുമായി വാട്ട്‌സ് ആപ്പ്

വ്യാഴം, 20 ജൂണ്‍ 2019 (17:15 IST)
വാട്ട്‌സ് ആപ്പ് ചാറ്റുകളിൽ നമുക്ക് പല തരത്തിലുള്ള അബദ്ധങ്ങൽ പറ്റാറുണ്ട്. സനന്ദേശങ്ങളും ചിത്രങ്ങലുമെല്ലാം ആളുമാറി അയക്കുന്നതാണ് ഇതിൽ നമുക്ക് വലിയ തലവേദനയായി മാറാറുള്ളത്. എന്നാൽ ചിത്രങ്ങൾ ആളു മാറി അയക്കുന്നത് ഒഴിവാക്കുന്നതിനായി പുതിയ ഫീച്ചർ തന്നെ കൊണ്ടുവന്നിരിക്കുകയാണ് ഇപ്പോൾ വാട്ട്‌സ് ആപ്പ്
 
ചിത്രങ്ങൾ അയക്കുമ്പോൾ നിലവിൽ ലഭിക്കേണ്ട ആളിന്റെ പ്രൊഫൈൽ ഇമേജ് ആണ് ചാറ്റിലെ വിൻഡോയിൽ പ്രത്യക്ഷപ്പെടുക. ഇത് തീരെ ചെറുതായതിനാൽ ശ്രദ്ധിക്കാതെ നമ്മൾ സെൻഡ് ചെയ്യും എന്നാൽ ഇനി പ്രൊഫൈൽ ചിത്രത്തിനൊപ്പം തന്നെ സന്ദേശം ലഭിക്കുന്ന ആളിന്റെ പേരും പ്രത്യ്യക്ഷമാകും. ഇതോടെ ആളുമാറി ചിത്രങ്ങൾ അയക്കുന്നത് ഒഴിവാക്കാൻ സാധിക്കും.
 
ചിത്രങ്ങളിൽ അടിക്കുറുപ്പ് നൽകാനുള്ള വിൻഡോക്ക് മുകളിലായി പ്രൊഫൈൽ ഇമേജിന് ത്താഴെയാണ് സെൻഡ് ചെയ്യേണ്ട ആളുടെ പേര് ഊണ്ടാവുക. ഗ്രൂപ്പ് ചാറ്റുകളിലും ഈ സംവിധാനം ഏറെ പ്രയോജനകരമായിരിക്കും. നിലവിൽ 2.19.173 ബീറ്റാ പതിപ്പിൽ പരീക്ഷണാടിസ്ഥാനത്തീൽ ഫീച്ചർ ലഭ്യമാണ് വൈകാതെ തന്നെ ആൻഡ്രോയിഡിന്റെ മറ്റു പതിപ്പുകളിലേക്കും, ഐ ഒ എസ് പതിപ്പിലും ഫീച്ചർ എത്തും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍