കാക്കി ഷോർട്ട്‌സും കറുത്തൿ ടോപ്പും ബ്ലേസറും ബൂട്ടുമറിഞ്ഞ് ഭർത്താബ് നിക്കിന്റെ വീട്ടിൽനിന്നും പ്രിയങ്ക പുറത്തേക്ക് വരുന്നതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ചിത്രങ്ങൾ തരംഗമായതോടെ ട്രോളൻമാർ പ്രിയങ്കയെ ആർ എസ് എസിൽ ചേർത്തു. ചിത്രങ്ങൽക്കടിയിൽ നിരവധിപേരാണ് ഇത്തരത്തലുള്ള കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
'അവസാനം പ്രിയങ്ക ആർ എസ് എസിൽ ചേർന്നിരിക്കുന്നു', 'പ്രിയങ്ക ചോപ്ര ആർ എസ് എസിന്റെ അന്താരാഷ്ട്ര ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു', 'പ്രിയങ്ക ചോപ്ര ആർ എസ് എസ് മീറ്റിംഗിന് ശേഷം' എന്നിങ്ങനെയാണ് പലരും ചിത്രങ്ങൾക്കടിയിൽ കമന്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ മേറ്റ് ഗാലയിൽ പ്രിയങ്ക അണിഞ്ഞ വസ്ത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും അതേ അളവിൽ തന്നെ വിമർശിക്കപ്പെടുകയും ചെയ്തിരുന്നു.