ഖലീൽ ജിബ്രാന്റേതെന്ന് പറഞ്ഞ് പങ്കുവച്ചത് ടാഗോറിന്റെ വരികൾ, ട്രോളിൽ മുങ്ങി ഇമ്രാൻ ഖാൻ

വ്യാഴം, 20 ജൂണ്‍ 2019 (18:12 IST)
ഖലീൽ ജിബ്രാന്റേതെന്ന് പറഞ്ഞ് രബീന്ദ്രനാഥ ടഗോറിന്റെ വരികൾ പങ്കുവച്ച് നല്ല എട്ടിന്റെ പണി ചോദിച്ചുവാങ്ങിയിരിക്കുകയാണ് പാകിസ്ഥാൻ പ്രധാനമന്ത്രിയായ ഇമ്രാൻ ഖാൻ. ട്വീറ്റിനെ തുടർന്ന് വലിയ പരിഹാസങ്ങളും ട്രോളുകളുമാണ് ഇമ്രാൻ ഖൻ ഏറ്റുവാങ്ങേണ്ടി വന്നത്.
 
ഖലീൽ ജിബ്രാന്റെ ഈ വക്കുകൾ അതിന്റെ പൂർണമായ അർത്ഥത്തിൽ മനസിലക്കുന്നവർ ജീവിതത്തിൽ സംതൃപ്തി കണ്ടെത്തും എന്ന കുറിപ്പോടുകൂടിയാണ് രബീന്ദ്രനാഥ ടാഗോറിന്റെ ജീവിതം(Life) എന്ന കവിതയിലെ വരികൾ ഇമ്രാൻ ഖാൻ പങ്കുവച്ചത്. ഇന്റെർനെറ്റിൽ ആരോ തെറ്റായി എഡിറ്റ് ചെയ്ത ചിത്രം പങ്കുവച്ചാണ് ഇമ്രാൻ ഖാൻ കൂടുങ്ങിയത്.
 
ഇമ്രാൻ ഖാന്റെ ലോകവിവരത്തെ പരിഹസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. പാകിസ്ഥാൻ പ്രധാനമന്ത്രിക്ക് ഇത്രയേ വിവരമൊള്ളൊ എന്നുപോലും ചിലർ ചോദിച്ചു. എന്നാൽ പോസ്റ്റ് പിൻവൽക്കാൻ ഇതേവരെ ഇമ്രാൻ ഖാൻ തയ്യാറായിട്ടില്ല. പറ്റിയ അബദ്ധം ഇതേവരെ മനസിലായില്ലെ എന്നാണ് പലരും ചോദിക്കുന്നത്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍