കൊച്ചിയിലെ ഷോപ്പിംഗ് മാളുകളിൽ ഭീകരാക്രമണം നടത്താൻ ഐഎസ് പദ്ധതിയിടുന്നു, ഇന്റലിജൻസ് കേരള പൊലീസിന് വിവരങ്ങൾ കൈമാറി

വ്യാഴം, 20 ജൂണ്‍ 2019 (18:39 IST)
കൊച്ചിയിലെ പ്രമുഖ ഷോപ്പിംഗ് മാളുകളിൽ ഉൾപ്പടെ നഗരത്തിൽ ജനത്തിരക്കുള്ള പ്രധാന സ്ഥാപനങ്ങളിൽ ഐഎസ്ഐഎസ് ഭീമരാക്രമണത്തിന് പദ്ധതിയിടുന്നതായി ഇന്റലിജൻസിന്റെ മുന്നറിയിപ്പ്. ഇതു സംബന്ധിച്ച് മൂന്ന് കത്തുകൾ ഇന്റലിജൻസ് കേരള പൊലീസിന് കൈമാറി. കൊച്ചിയിലെ പ്രമുഖ ഷോപ്പിംഗ് മാളിലാണ് ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയിരിക്കുന്നത് എന്ന് ഇന്റലിജെൻസിന്റെ കത്തുകളിൽ ഒന്നിൽ വ്യക്തമാക്കിയിരിക്കുന്നു.
 
മുന്നറിയിപ്പിനെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി, കേരളം, തമിഴ്നാട്, കശ്‌മീർ എന്നീ സംസ്ഥാനങ്ങളിലായാണ് അക്രമണത്തിനായി തീവ്രവാദികൾ സാനീധ്യം ഉറപ്പിക്കുക. ടെലഗ്രാം മെസഞ്ചർ വഴിയാണ് ഇതുസംബന്ധിച്ച് വിവരങ്ങൾ തീവ്രക്വാദികൾ കൈമറിയിരുന്നത്. എന്നാൽ വിവരങ്ങൾ ചോരുന്നതായി വ്യക്തമായതോടെ ചാറ്റ് റെസ്ക്യൂ, സിഗ്നൽ ആൻഡ് സൈലന്റ് ടെക്സ്റ്റ് തുടങ്ങിയ ചാറ്റിംഗ് പ്ലാറ്റ്ഫോമുകൾ വഴിയാണ് നിലവിൽ വിവരങ്ങൾ കൈമാറുന്നത് എന്ന് ഇന്റലിജൻസ് കണ്ടെത്തി. മുന്നറിൽപ്പ് ലഭിച്ച സഹചര്യത്തിൽ കേരള തീരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. തീവ്ര ചിന്താഗതിക്കാരായ 30 പേരെ പൊലീസ് നിരീക്ഷിച്ച് വരികയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍