രാജ്യത്ത് കൊവിഡ് മരണങ്ങൾ 393 ആയി, രോഗബാധിതർ 12,000 ലേക്ക്

Webdunia
വ്യാഴം, 16 ഏപ്രില്‍ 2020 (07:42 IST)
ഡൽഹി: രാജ്യത്ത് കൊവിഡ് ബാധച്ച് മരിച്ചവരുടെ എണ്ണം 393 ആയി. രോഗ ബധിതരുടെ എണ്ണവും വർധിയ്ക്കുകയാണ്. ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ 11,933 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിയ്ക്കുന്നത്. ദിവസേന ആയിരത്തിൽ അധികം ആളുകൾക്ക് രാജ്യത്ത് പുതുതായി രോഗബാധ സ്ഥിരീകരിക്കുന്നു എന്നത് ആശങ്ക വർധിപ്പിയ്ക്കുന്നുണ്ട്.
 
ഈ സാഹചര്യം കണക്കിലെടുത്താണ് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ഡൗൺ 19 ദിവസംകൂടി  നിട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഈ മാസം 20 വരെ കടുത്ത നിയന്ത്രണങ്ങൾ തുടരാനാണ് കേന്ദ്ര നിർദേശം. ഏപ്രിൽ 20ന് ശേഷം വൈറസ് വ്യാപനം കുറവുള്ളതോ. ഇല്ലാത്തതോ ആയ പ്രദേശങ്ങളിൽ സംസ്ഥാന സർക്കാരുകൾക്ക് ചില ഇളവുകൾ നൽകാം. ഇതു സംബന്ധച്ച് കൃത്യമായ മാർഗനിർദേശങ്ങളും കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

Next Article