കൊവിഡ് 19 സ്ഥിരീകരിച്ചതിനു പിന്നാലെ ആശുപത്രിയിലെ ശുചിമുറിയിൽ 29കാരി തൂങ്ങിമരിച്ചു. മുംബൈയിലെ നായർ ആശുപത്രിയിലാണ് സംഭവം. വർളി സ്വദേശിയായ യുവതി തിങ്കളാഴ്ച ശ്വാസം മുട്ടലിനെ തുടർന്നാണ് ചികിത്സയ്ക്ക് എത്തിയത്. കൊവിഡ് രോഗലക്ഷണം കണ്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് പരിശോധന നടത്തിയത്.