കൊവിഡ് 19: സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം, ഏഴ് പേർ രോഗമുക്തരായി

ബുധന്‍, 15 ഏപ്രില്‍ 2020 (18:25 IST)
സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധ സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം. കണ്ണൂർ സ്വദേശിക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കം മൂലമാണ് ഇയാൾക്ക് രോഗമുണ്ടായത്. അതേസമയം ചികിത്സയിലുള്ള 7 പേരുടെ ഫലം ഇന്ന് നെഗറ്റീവായി.കാസർകോട്ടെ നാല് പേർക്കും കോഴിക്കോട്ടെ രണ്ട് പേർക്കും കൊല്ലത്തെ ഒരാൾക്കുമാണ് രോഗം ഭേദമായത്.
 
നിലവിൽ 97,464 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതിൽ 522 പേർ ആശുപത്രികളിലും മറ്റുള്ളവർ വീടുകളിലുമാണ്. ഇന്ന് മാത്രം 86 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 16475 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഇതുവരെ 387 പേർക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചത്. ഇതിൽ 266 പേർ വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 8 പേർ വിദേശികളാണ്. സമ്പർക്കം മൂലം 114 പേർക്കാണ് രോഗമുണ്ടായത്.അതേസമയം രാജ്യത്ത് ഏറ്റവുമധികം പേർ രോഗമുക്തി നേടിയവർ കേരളത്തിലാണ്. 213 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം ഭേദമായത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍