നൂറ് വയസായ വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇരട്ടി പെന്‍ഷന്‍!

Webdunia
വ്യാഴം, 29 ഓഗസ്റ്റ് 2013 (13:23 IST)
PRO
PRO
നൂറ് വയസായ വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ഇരട്ടിയായി വര്‍ദ്ധിപ്പിക്കും. ഐഎഎസ്, ഐപിഎസ് എന്നിവയിലും മറ്റ് 36 കേന്ദ്ര സര്‍വീസുകളിലും നിന്ന് വിരമിച്ച ജീവനക്കാര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

പുതിയ നടപടി പ്രകാരം വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രായം കൂടുന്നതിന് അനുസരിച്ച് പെന്‍ഷനും വര്‍ദ്ധിക്കും. വിവിധ ശമ്പള പരിഷ്കാര കമ്മിഷനുകളുടെ ശുപാര്‍ശ പ്രകാരമാണ് ഈ പരിഷ്കാരം നടപ്പാക്കുന്നത്.

80 വയസായ വിരമിച്ച ജീവനക്കാര്‍ക്ക് പ്രതിമാസം ലഭിക്കുന്ന പെന്‍ഷന്റെ അടിസ്ഥാനത്തില്‍ 20 ശതമാനം കൂടി കൂടുതല്‍ ലഭിക്കും. 85 വയസായാല്‍ 30 ശതമാനവും 90 വയസായാല്‍ 40 ശതമാനവും 95 വയസായാല്‍ 50 ശതമാനവുമാണ് അധികം ലഭിക്കുക.