കേന്ദ്രസര്‍ക്കാറിനെ പിരിച്ച് വിട്ട് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ബിജെപി രാഷ്ട്രപതിക്ക് കത്ത് നല്‍കി

Webdunia
ശനി, 31 ഓഗസ്റ്റ് 2013 (08:22 IST)
PRO
PRO
കേന്ദ്രസര്‍ക്കാറിനെ പിരിച്ച് വിട്ട് തെരഞ്ഞെടുപ്പ് നടത്തണമെന്ന് ബിജെപി നേതാക്കള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് നേരിട്ട് കത്ത് നല്‍കി. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം യുപിഎ സര്‍ക്കാരാണെന്നും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ കഴിയാത്ത സര്‍ക്കാറിനെ പിരിച്ച് വിടണമെന്നുമാ‍ണ് ബിജെപി രാഷ്ട്രപതിയോട് ആവശ്യപ്പെട്ടത്.

കേന്ദ്രസര്‍ക്കാറിനെ പിരിച്ച് വിട്ട് 2013ല്‍ തന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. എല്‍ കെ അഡ്വാനിയുടെ നേതൃത്വത്തിലുള്ള പ്രമുഖ ബിജെപി നേതാക്കള്‍ പ്രണബ് മുഖര്‍ജിയെ നേരിട്ട് സന്ദര്‍ശിച്ചാണ് ഈക്കാര്യമുന്നയിച്ച് കത്ത് നല്‍കിയത്.

ജനങ്ങള്‍ക്ക് വിശ്വാസമുള്ള പുതിയ സര്‍ക്കാറിനെ തെരഞ്ഞെടുക്കാന്‍ ഇതാണ് നല്ലതെന്ന് രാഷ്ട്രപതിയ്ക്ക് കത്ത് നല്‍കിയതിന് ശേഷം അഡ്വാനി പറഞ്ഞു.