മാളികപ്പുറം റിലീസായി ഒരു വര്‍ഷം ! സന്തോഷം പങ്കുവെച്ച് നിര്‍മ്മാതാക്കള്‍

കെ ആര്‍ അനൂപ്
ശനി, 30 ഡിസം‌ബര്‍ 2023 (10:22 IST)
മാളികപ്പുറം മലയാളത്തില്‍ മാത്രം റിലീസ് ചെയ്ത് വന്‍ വിജയമായതിന് പിന്നാലെ ഹിന്ദി,തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി റിലീസ് ചെയ്തിരുന്നു. 2022ലെ അവസാനത്തോടെ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ഇന്ന് ഒന്നാം വാര്‍ഷികം ആഘോഷിക്കുകയാണ്. അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും നിര്‍മാതാക്കളും തങ്ങളുടെ സന്തോഷം പങ്കുവെച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Devanandha Jibin (@devanandha.malikappuram)

മാളികപ്പുറം രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞിരുന്നു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Devanandha Jibin (@devanandha.malikappuram)

നവാഗതനായ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്.അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ സൈജു കുറുപ്പ്, സമ്പത്ത് റാം, ടി ജി രവി, രഞ്ജി പണിക്കര്‍, മനോജ് കെ ജയന്‍, രമേശ് പിഷാരടി, ശ്രീജിത്ത് രവി, വിജയകൃഷ്ണന്‍, കലാഭവന്‍ ജിന്റോ, അജയ് വാസുദേവ്, അരുണ്‍ മാമന്‍, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആല്‍ഫി പഞ്ഞിക്കാരന്‍, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article