Lok Sabha Election 2024: പത്തനംതിട്ട ഉറപ്പിച്ച് തോമസ് ഐസക്; ആന്റോ ആന്റണി വീണ്ടും മത്സരിക്കും

WEBDUNIA
ചൊവ്വ, 6 ഫെബ്രുവരി 2024 (19:31 IST)
Lok Sabha Election 2024: പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ മുന്‍ മന്ത്രി തോമസ് ഐസക് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. മത്സരിക്കാന്‍ സന്നദ്ധനെന്ന് തോമസ് ഐസക് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച മണ്ഡലങ്ങളില്‍ ഒന്നാണ് പത്തനംതിട്ട. തോമസ് ഐസക്കിനെ പോലെ ജനകീയനായ നേതാവ് മത്സര രംഗത്തുണ്ടെങ്കില്‍ പത്തനംതിട്ട സീറ്റ് സ്വന്തമാക്കാമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. 
 
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ആന്റോ ആന്റണി തന്നെ മത്സരിക്കാനാണ് സാധ്യത. സിറ്റിങ് എംപിമാര്‍ ഇത്തവണയും മത്സരിക്കണമെന്നാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ പത്തനംതിട്ടയില്‍ നിന്ന് മാറി മറ്റേതെങ്കിലും സീറ്റ് ആന്റോ ആന്റണി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. 
 
2019 ല്‍ 3,80,927 വോട്ടുകള്‍ നേടിയാണ് ആന്റോ ആന്റണി വിജയിച്ചത്. 44,243 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം. സിപിഎമ്മിനായി മത്സരിച്ച വീണ ജോര്‍ജ് 3,36,684 വോട്ടുകള്‍ നേടിയിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article