ഉത്തരാഖണ്ഡില്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് രജിട്രേഷന്‍ നിര്‍ബന്ധം; ലംഘനം കണ്ടെത്തിയാല്‍ ആറുമാസം വരെ തടവ്

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 6 ഫെബ്രുവരി 2024 (19:08 IST)
ഉത്തരാഖണ്ഡില്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് രജിട്രേഷന്‍ നിര്‍ബന്ധമാകുന്നു. ലംഘനം കണ്ടെത്തിയാല്‍ ആറുമാസം വരെ തടവ് ശിക്ഷ ലഭിക്കും. ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുന്നവര്‍ 21 വയസിന് താഴെ പ്രായമുളളവരാണെങ്കില്‍ മാതാപിതാക്കളുടെ അനുമതി വേണം. നിയമം ലംഘിച്ചാല്‍ ആറുമാസം തടവോ 25,000 രൂപ പിഴയോ ലഭിക്കും. ലിവ് ഇന്‍ റിലേഷന്‍ ബന്ധം മറച്ചുവെക്കുകയോ വ്യാജ വിവരങ്ങള്‍ നല്‍കുകയോ ചെയ്താല്‍ മൂന്നുമാസം വരെ തടവും 25,000 രൂപയില്‍ കൂടാത്ത പിഴയോ,രണ്ടും കൂടിയോ അനുഭവിക്കേണ്ടി വരും. 
 
ഉത്തരാഖണ്ഡ് സ്വദേശികള്‍ മറ്റ് സംസ്ഥാനങ്ങളില്‍ ലിവ് ഇന്‍ റിലേഷന്‍ ബന്ധത്തിലാണെങ്കിലും അവര്‍ക്കും നിയമം ബാധകമാണ്. രജിസ്റ്റര്‍ ചെയ്യാന്‍ ഒരു മാസം വൈകിയാല്‍ മൂന്ന് മാസം വരെ തടവോ 10,000 രൂപ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article