തന്റെ മകനും പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ഥിയുമായ അനില്‍ ആന്റണി തിരഞ്ഞെടുപ്പില്‍ തോല്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയാണ് ജയിക്കേണ്ടതെന്നും ആന്റണി പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
' എന്റെ മകന്‍ ജയിക്കാനേ പാടില്ല. അവന്‍ തോല്‍ക്കണം. പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആന്റോ ആന്റണി ജയിക്കണം. എ.കെ.ആന്റണി കോണ്‍ഗ്രസാ..എന്റെ മതം കോണ്‍ഗ്രസാണ്...' ആന്റണി പറഞ്ഞു. അതേസമയം കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്നാല്‍ മകനെ സ്വീകരിക്കുമോ എന്ന ചോദ്യത്തോട് ആന്റണി പ്രതികരിച്ചില്ല.
കോണ്‍ഗ്രസ് വിട്ടാണ് അനില്‍ ആന്റണി ബിജെപിയിലേക്ക് എത്തിയത്. പത്തനംതിട്ടയില്‍ മത്സരിക്കാന്‍ ബിജെപി സീറ്റ് അനുവദിക്കുകയും ചെയ്തു.