Lok Sabha Election 2024 - Pinarayi Vijayan
Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് പോലും വരാതിരിക്കാന്‍ ബൂത്ത് തലത്തില്‍ ശക്തമായ പ്രചരണം തുടരണമെന്ന് സിപിഎമ്മിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. ഇന്ത്യന്‍ രാഷ്ട്രീയം ഏറെ ഉറ്റുനോക്കുന്ന ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കുന്നത് കേരളമാണെന്ന വസ്തുത കൂടുതല്‍ പ്രകടമാകണമെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഇതിനായി പാര്‍ട്ടിയുടെ താഴെത്തട്ടില്‍ നിന്ന് തന്നെ ബിജെപി വിരുദ്ധ പ്രചരണം സാധ്യമാക്കണമെന്നും മുഖ്യമന്ത്രി പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.