പിള്ളയെ ആർക്കും വേണ്ട, പത്തനം‌തിട്ടയുടെ രക്ഷകൻ സുരേന്ദ്രനോ? ; അമിത് ഷായുടെ നിലപാടിൽ ഞെട്ടി ബിജെപി

Webdunia
ചൊവ്വ, 19 മാര്‍ച്ച് 2019 (10:58 IST)
ലോൿസഭ തെരഞ്ഞെടുപ്പ് അടുക്കുകയാണ്. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനു പിന്നാലെ യാതോരു തർക്കവുമില്ലാതെ സംശയവുമില്ലാതെ എല്ലാ മണ്ഡലങ്ങളിലേയും സ്ഥാനാർത്ഥികളെ ഒരുമിച്ചാണ് എൽ ഡി എഫ് പ്രഖ്യാപിച്ചത്. എന്നാൽ, സ്ഥാനാർത്ഥി നിർണയത്തിൽ പോലും ഇതുവരെ വ്യക്തമായ ഒരു നിലപാടെടുക്കാൻ ബിജെപിക്കും യു ഡി എഫിനും കഴിഞ്ഞിട്ടില്ല. 
 
കോൺഗ്രസിന് തീരുമാനമെടുക്കാൻ കഴിയാത്തത് വയനാടും വടകരയുമാണ്. വടകരയിൽ പി ജയരാജനെതിരെ ആരെ നിർത്തണമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ പാർട്ടിക്കായിട്ടില്ല. അതേസമയം, തിരുവനന്തപുരം കുമ്മനത്തിന് നൽകുന്ന കാര്യത്തിൽ ആർക്കും തന്നെ തർക്കമില്ല. 
 
എന്നാൽ, ബിജെപിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നത് പത്തനം‌തിട്ട മണ്ഡലത്തെ ചുറ്റിപ്പറ്റിയാണ്. ബിജെപി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാക്കാന്‍ സമ്മര്‍ദമേറുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ പേരാണ് നിലവിൽ പരിഗണിച്ചിരിക്കുന്നത്. എന്നിരുന്നാലും ദേശീയ നേതൃത്വത്തിന്‍റെ നിലപാട് നിർണായകമാകും. 
 
അമിത് ഷാ ശ്രീധരനൊപ്പമാണോ സുരേന്ദ്രനൊപ്പമാണോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് സുരേന്ദ്രന് അനുകൂല നിലപാടെടുത്തിരിക്കുകയാണ് അമിത് ഷാ. അങ്ങനെയെങ്കിൽ പിള്ളയെ തള്ളി പത്തനം‌തിട്ടയിൽ സുരേന്ദ്രൻ തന്നെ മത്സരിക്കും. സുരേന്ദ്രനു വേണ്ടി ഒരുവിഭാഗം നേതാക്കള്‍ സമ്മര്‍ദം ശക്തമാക്കിയിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article