വടക്കന്റെ കൂറുമാറ്റം, ഞെട്ടിയത് ബിജെപിയാണ് ; എല്ലാത്തിനും സഹായം ചെയ്തു കൊടുത്ത ഒരാളുണ്ട് !

വെള്ളി, 15 മാര്‍ച്ച് 2019 (09:04 IST)
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബിജെപിയില്‍ എത്തിയതിന്‍റെ ഞെട്ടലിലാണ് പാര്‍ട്ടി നേതൃത്വം. വടക്കൻ പാർട്ടിയിൽ നിന്നും പോയതിന്റെ ഞെട്ടലിൽ കോൺഗ്രസും അപ്രതീക്ഷിതമായി ബിജെപിയിലേക്ക് എത്തിയതിന്റെ അമ്പരപ്പിൽ ബിജെപിയും. ഏതായാലും തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുത്തിരിക്കുന്ന ഈ സമയം തന്നെ ഇങ്ങനെയൊരു നീക്കം നടന്നത് ഏതായാലും വെറുതേയാകില്ലെന്ന് സൂചന. 
 
കോൺഗ്രസിന്റെ വാക്താവായി ചാനലുകളില്‍ അടക്കം ബിജെപിക്കെതിരെ ഖോര ഖോരം പ്രസംഗിച്ച നേതാവ് ഒറ്റയടിക്ക് മറുകണ്ടം ചാടിയത് ബിജെപിയിലെ നേതാക്കള്‍ക്ക് പോലും അറിയാതെയാണ്. ആകെ അറിഞ്ഞിരുന്നത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള മാത്രം. 
 
പിള്ള എല്ലാത്തിനും കൂടെ നിന്നെന്നും അതല്ല പിള്ളയ്ക്ക് ഒന്നും അറിയില്ലെന്നും പറയുന്നവരുണ്ട്. വടക്കന്‍റെ വരവ് കേരളത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തേയും ബാധിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.ദില്ലിയില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്‍റെ സാന്നിധ്യത്തിലായിരുന്നു എഐസിസി മുന്‍ വക്താവായ ടോം വടക്കന്‍ ബിജെപിയില്‍ അംഗത്വം എടുത്തത്. 
 
പുല്‍വാമ ഭീകരാക്രമണത്തിലും തുടര്‍ സംഭവങ്ങളിലും കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടുകളോട് യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് വെളുപ്പെടുത്തിയിരുന്നു. അതേസമയം വടക്കന്‍റെ ചുവടുമാറ്റം തീര്‍ത്തും രഹസ്യമായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍