പെരുമ്പാവൂര്‍ കേസില്‍ നാടകം കളിക്കേണ്ട ആവശ്യം പൊലീസിനില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രതികളെ പിടികൂടാനാവാതെ എ ആര്‍ ക്യാംപിലെ പൊലീസുകാരെ പ്രച്ഛന്ന വേഷം കെട്ടിക്കുകയാണെന്ന സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഇത്തരം നാടകം നടത്തേണ്ട ആവശ്യം പൊലീസിനില്ല. മുഖം മറച്ച് കൊണ്ടുവന്നത് പൊലീസുകാരെ അല്ല. കേസ് ഡയറി വായിച്ചാൽ സത്യം മനസിലാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പ്രതിഷേധം തണുപ്പിക്കാന്‍ മുഖം മറച്ച് കൊണ്ട്‌വന്നത് പൊലീസുകാരെ തന്നെയാണെന്നും പൊലീസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ നാടകം കളിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ നേരത്തെ ആരൊപ്പിച്ചിരുന്നു.