അരലക്ഷം രൂപയുടെ എം.ഡി.എം മായി യുവാവ് പിടിയിൽ

Webdunia
ചൊവ്വ, 22 നവം‌ബര്‍ 2022 (19:38 IST)
മലപ്പുറം: ബംഗളൂരുവിൽ നിന്ന് വിൽപ്പനയ്ക്കായി കൊണ്ടുവന്ന അരലക്ഷം രൂപയുടെ എം.ഡി.എം.എ യുമായി പോലീസ് യുവാവിനെ പിടികൂടി. നിലമ്പൂർ അമരമ്പലം ഉള്ളത് തരടിയേക്കൽ ജൗഹർ ജഹാൻ എന്ന 20 കാരനെയാണ് പിടികൂടിയത്.
 
അര ലക്ഷം രൂപ വിലവരുന്ന 11.6 ഗ്രാം എം.ഡി.എം.എ  ആണ് പിടിച്ചെടുത്തത്. എസ്.ഐ വിജയരാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടു മണിയോടെ ഇയാളെ ലഹരി മരുന്നുമായി കോടതിപ്പടിയിൽ നിന്ന് പിടികൂടിയത്.
 
കൂട്ടുകാരുമൊത്തുള്ള സംഘം ചേർന്ന ഉപയോഗത്തിനും വില്പനയ്ക്കായുമാണ് ഇത് കൊണ്ടുവന്നതെന്ന് പ്രതി മൊഴിനല്കിയതായി പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article