ഇതെൻ്റെ അവസാന അവസരമാണ്, ഈ ടീം 2014 ലോകകപ്പ് ടീമിനെ ഓർമിപ്പിക്കുന്നു: സൗദിക്കെതിരായ മത്സരത്തിന് മുൻപെ മെസ്സി പറഞ്ഞത്

ചൊവ്വ, 22 നവം‌ബര്‍ 2022 (18:28 IST)
ഫുട്ബോൾ ലോകകിരീടമെന്ന തൻ്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള അവസാന അവസരമാണ് തനിക്ക് മുന്നിലുള്ളതെന്ന് സൂപ്പർ താരം ലയണൽ മെസ്സി. തൻ്റെ മുന്നിലുള്ള അവസാന ലോകകപ്പാണ് എന്ന കാര്യം അറിയാമെന്നും നിലവിലെ ടീമിൽ തനിക്ക് വിശ്വാസമുണ്ടെന്നും മെസ്സി പറഞ്ഞു.
 
2014 ലോകകപ്പിൻ്റെ ഫൈനലിൽ കളിച്ച ടീമിനെ ഓർമിപ്പിക്കുന്ന പ്രകടനമാണ് നിലവിലെ ടീം നടത്തുന്നതെന്നും മെസ്സി പറഞ്ഞു. ഇതെൻ്റെ വളരെ പ്രധാനപ്പെട്ട നിമിഷമാണെന്നും എനിക്കറിയാം. തീർച്ചയായും എൻ്റെ അവസാനത്തെ ലോകകപ്പാണ്. ഞാൻ കാണുന്ന സ്വപ്നം പൂർത്തീകരിക്കാൻ എനിക്ക് മുന്നിലുള്ള അവസാനത്തെ അവസരം. കരിയറിൽ ഉടനീളം ചെയ്തതുപോലെ ഈ ടൂർണമെൻ്റിനും എനിക്ക് ചെയ്യാനാവുന്നത് ഞാൻ ചെയ്തിട്ടുണ്ട്. മെസ്സി പറഞ്ഞു.
 
നിലവിൽ ടീം 2014ലെ ടീമിനെ ഓർമിപ്പിക്കുന്നതാണ്. ഞങ്ങൾ തമ്മിൽ നല്ല ഐക്യവും ധാരണയുമുണ്ടായിരുന്നു. നിലവിലെ ടീമിൻ്റെ മികച്ച ഫോം നൽകുന്ന ആത്മവിശ്വാസം വലുതാണ്. മെസ്സി പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍