കിറ്റിൻ്റെ കോളറിൽ ലവ് വേണ്ട, ബെൽജിയത്തിനെതിരെ നിലപാട് കടുപ്പിച്ച് ഫിഫ, കടുത്ത നിരാശയെന്ന് ബെൽജിയം ടീം

ചൊവ്വ, 22 നവം‌ബര്‍ 2022 (13:58 IST)
ലോകകപ്പിൽ ഉപയോഗിക്കുന്ന എവേ കിറ്റിൽ നിന്ന് ലവ് എന്നവാക്ക് നീക്കം ചെയ്യണമെന്ന് ബെൽജിയം ദേശീയ ടീമിനോട് ആവശ്യപ്പെട്ട് ഫിഫ. ബെൽജിയം ടീമിൻ്റെ എവേ കിറ്റിൻ്റെ കോളറിലാണ് ലവ് എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് വൺ ലവ് ക്യാമ്പയിനുമായി ബന്ധമുള്ളതായി കണക്കാക്കപ്പെടും എന്ന കാരണത്താലാണ് ഫിഫയുടെ നിയന്ത്രണം.
 
അതേസമയം ടുമാറോലാൻഡ് എന്ന സംഗീതോത്സവുമായി ബന്ധപ്പെട്ടാണ് ബെൽജിയം കിറ്റ് പുറത്തിറക്കിയത്. സംഭവത്തിൽ കടുത്ത നിരാശയുള്ളതായി ബെൽജിയം പ്രതികരിച്ചു.ഫിഫയുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ ഇനി പുതിയ കിറ്റുകൾ നിർമാതാക്കളായ അഡിഡാസ് ഖത്തറിലേക്ക് അയക്കേണ്ടി വരും.
 
എൽജിബിടിക്യൂ മൂമെൻ്റിനോട് ആഭിമുഖ്യം വ്യ്ക്തമാക്കുന്ന വൺ ലവ് ആം ബാൻഡ് ധരിക്കുന്നതിൽ നിന്ന് യൂറോപ്യൻ ടീമുകളെ ഫിഫ നേരത്തെ വിലക്കിയിരുന്നു. ആം ബാൻഡ് ധരിക്കുന്ന ടീമുകളുടെ ക്യാപ്റ്റന്മാർക്ക് മഞ്ഞ കാർഡ് നൽകുമെന്ന് ഫിഫ വ്യക്തമാക്കിയതോടെ യൂറോപ്യൻ ടീമുകൾ തീരുമാനത്തിൽ നിന്നും പിന്മാറുകയായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍