വീടിന് മുന്നിലെ വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട് സ്ത്രീകളോട് അസഭ്യം പറഞ്ഞയാൾ, എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. അയൽവീട്ടിലേക്കുള്ള വഴി തടസ്സപ്പെടുത്തൂം വിധത്തിൽ ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ സ്ത്രീകളെ അസഭ്യം പറഞ്ഞെന്നാണ് കേസ്. സ്ത്രീകളുടെ പരാതിയിൽ കില്പോക്ക് പോലീസാണ് കേസെടുത്തത്.