ഭാര്യ മറ്റൊരാൾക്കൊപ്പം ചുറ്റിനടക്കുന്നത് അവിഹിതമല്ല, വിവാഹമോചനത്തിന് കാരണമാകില്ലെന്ന് ഹൈക്കോടതി

വെള്ളി, 4 നവം‌ബര്‍ 2022 (17:57 IST)
ഭാര്യ ഭർത്താവല്ലാത്ത മറ്റൊരു പുരുഷനെ കാണുന്നതോ ഒപ്പം ചുറ്റിനടക്കുന്നതോ അവിഹിതമായി കണക്കാക്കാനാവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഭർത്താവ് നൽകിയ വിവാഹമോചന ഹർജി തള്ളിയ കുടുംബക്കോടതി വിധി ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഭർത്താവല്ലാത്ത പുരുഷനുമായി ചുറ്റിനടന്നു എന്നത് അവിഹിതമായി കാണാനാവില്ലെന്ന് കോടതി പറഞ്ഞു.
 
അസ്വാഭാവികമായ സാഹചര്യത്തിൽ കണ്ടെന്ന വ്യക്തമായ തെളിവുകൾ ഉണ്ടെങ്കിലെ അവിഹിതം സ്ഥാപിക്കാനാകു. അതിനാൽ തന്നെ അവിഹിതത്തിന് തെളിവില്ലെന്ന കുടുംബകോടതി വിധി ശരിയാണെന്ന് ഹൈക്കോടതി വിലയിരുത്തി. ഭാര്യ മറ്റൊരാൾക്കൊപ്പം താമസിക്കുകയാണെന്ന് ആരോപിച്ചാണ് ഭർത്താവ് കുടുംബക്കോടതിയിൽ ഹർജി നൽകിയത്. 
 
ഭാര്യ മറ്റൊരാളുടെ വീട്ടിലേക്ക് പോകുന്നത് താൻ കണ്ടിട്ടുണ്ടെന്നും പലസ്ഥലങ്ങളിലും ഇവരെ ഒരുമിച്ചുകണ്ടിട്ടുണ്ടെന്നുമായിരുന്നു ഭർത്താവിൻ്റെ വാദം. വിവാഹമൊചനം അനുവദിക്കണമെന്നും അവിഹിതമായതിനാൽ ജീവനാംശം നൽകാനാകില്ലെന്നും ഭർത്താവ് വാദിച്ചു. അതേസമയം രണ്ടാം വിവാഹം കഴിക്കാനായി തന്നെ ഒഴിവാക്കാനാണ് ഭർത്താവിൻ്റെ ശ്രമമെന്ന് ഭാര്യ വാദിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍