സാമന്തയെ കാണാനായി നാഗചൈതന്യ എത്തി?ഇരുവരും ആലിംഗനം ചെയ്തെന്ന് റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

വെള്ളി, 4 നവം‌ബര്‍ 2022 (15:00 IST)
ഈയടുത്തായിരുന്നു സാമന്ത സോഷ്യല്‍ മീഡിയയിലൂടെ തന്റെ രോഗവിവരം വെളിപ്പെടുത്തിയത്.തനിക്ക് സ്വയം രോഗപ്രതിരോധ രോഗമായ മയോസൈറ്റിസ്(auto immune condition, Myositis) ഉണ്ടെന്ന് നടി പറഞ്ഞിരുന്നു. അസുഖ വിവരം അറിഞ്ഞ് നടിയെ കാണാന്‍ ഭര്‍ത്താവ് കൂടിയായ നാഗചൈതന്യ എത്തി എന്നാണ് പുതിയ റിപ്പോര്‍ട്ട്.
 
നാലുവര്‍ഷത്തോളമാണ് ഇരുവരും ഒരുമിച്ച് ജീവിച്ചത്. സാമന്തയെ കാണാനായി നാഗചൈതന്യ എത്തിയ വിവരമാണ് പുറത്തുവരുന്നത്.ഇരുവരും പരസ്പരം ആലിംഗനം ചെയ്തെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പിന്നീട് വെളിയില്‍ വന്നത്.
 
റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് തരത്തിലുള്ള വിവരങ്ങളും അതിനിടയ്ക്ക് പുറത്ത് വന്നു. സാമന്ത ആശുപത്രിയിലല്ല ഉള്ളതെന്നും നടി രോഗത്തില്‍ നിന്ന് പൂര്‍ണമായി സുഖം പ്രാപിക്കുന്നുണ്ടെന്നുമാണ് നടിയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍