ഒരു സ്ത്രീയാണ്, മനസമാധാനം കൊടുക്കണം, വീഡിയോയില്‍ ബാല

കെ ആര്‍ അനൂപ്

വെള്ളി, 21 ഒക്‌ടോബര്‍ 2022 (15:01 IST)
നടന്‍ ബാല രണ്ടാമതും വിവാഹമോചിതനായി എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിച്ചിരുന്നു. ഇക്കാര്യത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ബാല.
 
ബാലയുടെ വാക്കുകളിലേക്ക്
 
'നമസ്‌കാരം ഇപ്പോള്‍ രാവിലെ നാലരയാണ്. ഉറങ്ങിയില്ല. ഒരു കാര്യം. ഒരു പ്രാവശ്യം തോറ്റ് പോയാല്‍ ചിലപ്പോള്‍ അതിനെക്കുറിച്ച് ചിന്തിക്കില്ല ...രണ്ടു പ്രാവശ്യം തോല്‍ക്കുമ്പോള്‍ നമുക്ക് തന്നെ നമ്മളെക്കുറിച്ച് ഒരു സംശയം വരും. മീഡിയയോട് വളരെ നന്ദി പറയുന്നു. രണ്ടാമത്തെ പ്രാവശ്യവും എത്തിച്ചതിന്. നിങ്ങള്‍ ഇപ്പോള്‍ നിര്‍ബന്ധിച്ചാലും ഞാന്‍ എലിസബത്തിനോട് സംസാരിക്കാന്‍ പോകുന്നില്ല. നന്ദി...ഒരു കാര്യം പറയാം. എന്നെക്കാളും നല്ല വ്യക്തിയാണ് അദ്ദേഹം. ഒരു ഡോക്ടറാണ്. അവര്‍ക്കൊരു മനസമാധാനം കൊടുക്ക്. ഒരു സ്ത്രീയാണ്. മനസമാധാനം കൊടുക്കണം. ഞാന്‍ മാറിക്കോളാം. എനിക്കും നാവുണ്ട്. സംസാരിച്ചാല്‍ ശരിയാകില്ല. നിര്‍ബന്ധിതനാക്കരുത്. വളരെ നന്ദി'. - സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ ബാല പറയുന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍