മകന് ഇന്ന് പിറന്നാള്‍, സുഹൃത്തിന്റെ കുട്ടിക്കൊപ്പം മോഹന്‍ലാല്‍ !

കെ ആര്‍ അനൂപ്

വെള്ളി, 21 ഒക്‌ടോബര്‍ 2022 (11:01 IST)
ഷാജി കൈലാസിന്റെ 3 ആണ്‍കുട്ടികളില്‍ ഒരാളായ ഷാരോണിന് ഇന്ന് ജന്മദിനം. മകന് ആശംസകള്‍ മായി അച്ഛനായ സംവിധായകന്‍ എത്തി.
 
'എന്റെ മകന് ജന്മദിനാശംസകള്‍.... ഇന്നലെ എന്റെ കൊച്ചുകുട്ടി... ഇന്ന് എന്റെ സുഹൃത്ത്.. ഒപ്പം എന്നേക്കും എന്റെ മകന്‍. പ്രിയ ഷാരോണിന് ബിഗ് ഡേ ആശംസകള്‍'-ഷാജി കൈലാസ് കുറിച്ചു.
 
അച്ഛനോട് നന്ദി പറഞ്ഞ ഷാരോണും എത്തിയിരുന്നു.
 
നടി ആനി (ചിത്ര ഷാജി കൈലാസ്) ആണ് ഭാര്യ. മൂന്ന് മക്കളുണ്ട്. ജഗന്‍, ഷാരോണ്‍, റുഷിന്‍ എന്നിവരാണ് ഷാജി കൈലാസിന്റെ മക്കള്‍.
 
മൂത്തമകന്‍ ജഗനും സിനിമാ ലോകത്ത് സജീവമാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത എലോണ്‍ എന്ന ചിത്രത്തില്‍ സഹസംവിധായകനായിരുന്നു ജഗന്‍.നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കസബയിലും അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍