ജില്ലാ നേതൃത്വത്തിന് സമ്മതമല്ല: ധർമടത്ത് പിണറായിക്കെതിരെ മത്സരത്തിനില്ലെന്ന് സുധാകരൻ

Webdunia
വ്യാഴം, 18 മാര്‍ച്ച് 2021 (14:08 IST)
ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാനില്ലെന്ന് കെ സുധാകരൻ എംപി. കെപിസിസിയും ഹൈക്കമാന്‍ഡും തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ തനിക്ക് കണ്ണൂര്‍ ജില്ലയില്‍ യുഡിഎഫ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സജീവമാകേണ്ടതിനാൽ മത്സരിക്കാനില്ലെന്ന് അറിയിച്ചതായും സുധാകരൻ പറഞ്ഞു.
 
കോൺഗ്രസ് ജില്ലാ നേതൃത്വത്തിനും എന്റെ സ്ഥാനാർഥിത്വത്തിൽ വിമുഖതയുണ്ട്. തനിക്ക് പകരം ധര്‍മടത്ത് ഡിസിസി സെക്രട്ടറി സി.രഘുനാഥിനെ മത്സരിപ്പിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യമെന്നും സുധാകരന്‍ പറഞ്ഞു.
 
സുധാകരന്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്നും അദ്ദേഹത്തിന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article