പിണറായി വിജയനെതിരെ ധര്‍മ്മടത്ത് വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവ്; ഇന്ന് നാമനിര്‍ദേശം നല്‍കും

ശ്രീനു എസ്
വ്യാഴം, 18 മാര്‍ച്ച് 2021 (13:55 IST)
തിരഞ്ഞെടുപ്പില്‍ പിണറായി വിജയനെതിരെ ധര്‍മ്മടത്ത് വാളയാര്‍ പെണ്‍കുട്ടികളുടെ മാതാവ് ഇന്ന് നാമനിര്‍ദേശം നല്‍കും. തന്റെ കുട്ടികളുടെ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് കോടതി സമ്മതിച്ചു. എന്നിട്ടും എന്തിനാണ് അവരെ സംരക്ഷിക്കുന്നതെന്ന് പെണ്‍കുട്ടികളുടെ മാതാവ് പറയുന്നു. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ജയിക്കാനല്ലെന്നും നേരിട്ട അനീതിയും പ്രയാസവും ജനങ്ങളോട് പറയാനാണെന്ന് പെണ്‍കുട്ടികളുടെ മാതാവ് ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. 
 
തനിക്ക് നീതി നിഷേധിക്കപ്പെട്ടതിന്റെ കാരണം മുഖ്യമന്ത്രിയോട് ചോദിക്കാനുള്ള അവസരമായിട്ടാണ് ഇതിനെ കാണുന്നതെന്നും അവര്‍ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article