പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളത്. 
 
									
				
	 
	എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. 
 
									
				
	 
	കേരള തീരത്ത് ഇന്നും നാളെയും (ഡിസംബര്‍ 2, 3) തെക്കന്‍ കര്‍ണാടക തീരത്ത് ഇന്നും കര്‍ണാടക തീരങ്ങളില്‍ നാളെയും ലക്ഷദ്വീപ് പ്രദേശത്ത് ഡിസംബര്‍ മൂന്ന് മുതല്‍ ഡിസംബര്‍ അഞ്ച്  വരെയും തിയതികളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.