നേമത്ത് പുതിയ ശക്തനെ ഇറക്കിയത് യഥാർത്ഥ പോരാട്ടത്തിനല്ലെന്നും ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണോ ഇതെന്ന് വരും ദിവസങ്ങളിലെ വ്യക്തമാകു. 2011ൽ കോൺഗ്രസിന് നേമത്ത് ലഭിച്ച വോട്ടുകൾ എന്തുകൊണ്ട് 2016ൽ ലഭിച്ചില്ല? തങ്ങളുടെ വോട്ട് കൊണ്ടാണ് ബിജെപി സ്ഥാനാർത്ഥി ജയിച്ചതെന്ന് കോൺഗ്രസിന് സമ്മതിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ കോൺഗ്രസ് കേരളത്തിനോട് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
തിരുവനന്തപുരം കോർപ്പറേഷനിലേക്ക് നടന്ന തിരെഞ്ഞെടുപ്പിൽ നേമത്ത് നെടുങ്കാട് ഡിവിഷനിൽ 1669 വോട്ട് കിട്ടിയ സ്ഥലത്ത് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ചത് 74 വോട്ടാണ്. കഴിഞ്ഞ രണ്ട് തിരെഞ്ഞെടുപ്പുകളിൽ യുഡിഎഫിൽ നിന്ന് ചോർന്നത് 47260 വോട്ട്. ഇതൊക്കെ സംസാരിക്കുന്ന കണക്കുകളാണ്, ഇവയിൽ എല്ലാമുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.