വരണാധികാരിക്ക് സമർപ്പിച്ച സത്യവാങ്‌മൂലം അനുസരിച്ച് 176.9 കോടിയാണ് കമലിന്റെ ആകെയുള്ള സമ്പാദ്യം. അതില്‍ 131 കോടി രൂപയുടേത് സ്ഥാവര വസ്തുക്കളുടേതും45.09 കോടി രൂപയുടേത് ജംഗമ വസ്തുക്കളുടേതുമായാണ്. കമലിന്റെ പേരിൽ 49.05 കോടിയുടെ വായ്പയുമുണ്ട്. തനിക്ക് ഭാര്യയും മറ്റ് ആശ്രിതരുമില്ലെന്നും കമൽ സത്യവാങ്മൂലത്തിൽ പറയുന്നു.