അതേസമയം കഴക്കൂട്ടത്ത് മത്സരിക്കാൻ തയ്യാറാണെന്ന് തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ശോഭാ സുരേന്ദ്രൻ പറഞ്ഞു. ശബരിമലയിൽ ഭക്തർക്കെതിരെ നിലപാട് സ്വീകരിച്ച കടകംപള്ളിക്കെതിരെയുള്ള പോരാട്ടം മുഴുവൻ ശബരിമല വിശ്വാസികൾക്കുമായുള്ള പോരാട്ടം കൂടിയാണെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.