മുരളീധരൻ മത്സരിക്കുന്നത് തൊഴിലാക്കിയ ആൾ: പരിഹാസവുമായി വി ശിവൻകുട്ടി

തിങ്കള്‍, 15 മാര്‍ച്ച് 2021 (15:48 IST)
നേമത്തെ യു‌ഡിഎഫ് സ്ഥാനാർത്ഥിയായ കെ മുരളീധരൻ മത്സരം തൊഴിലാക്കിയ ആളാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി വി ശിവൻകുട്ടി. 15 ദിവസം കൊണ്ട് മുരളീധരന് മണ്ഡലത്തിൽ ഒനും ചെയ്യാനില്ല. കോൺഗ്രസ് നേമത്ത് വോട്ട് കച്ചവടം നടത്തിയോ എന്ന് വോട്ടെണ്ണികഴിയുമ്പോൾ അറിയാമെന്നും ശിവൻകുട്ടി പറഞ്ഞു.
 
മുരളീധരൻ മന്ത്രിയായിരുന്നപ്പോൾ വടക്കാഞ്ചേരിയിൽ മത്സരിച്ച് തോറ്റ ആളാണ്. അതിനാൽ മുരളീധരന്റെ സ്ഥാനാർത്ഥിത്വത്തിൽ ഒരു ആശങ്കയും എൽഡിഎഫിനില്ല. ത്രികോണ മത്സരം തന്നെയാവും നേമത്ത് നടക്കുക. എന്നാൽ കോൺഗ്രസുകാർ വോട്ട് കച്ചവടം നടത്തിയോ എന്ന് വോട്ട് എണ്ണികഴിയുമ്പോൾ മാത്രമെ പറയാനാകു. ശിവൻകുട്ടി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍