ഭൂനികുതി അടച്ചതിന്റെ രേഖ
ഇത്രയും രേഖകള്‍ കൊണ്ടുപോയാല്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴി ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷിക്കാം. സംസ്ഥാനത്തെ ആവശ്യങ്ങള്‍ക്കാണെങ്കില്‍ വില്ലേജ് ഓഫീസറും നാഷണല്‍/ഇന്റര്‍നാഷണല്‍ ആവശ്യങ്ങള്‍ക്കാണെങ്കില്‍ തഹസില്‍ദാറുമാണ് ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റ് ഇഷ്യു ചെയ്യുക. അതുകൊണ്ട് അപേക്ഷിക്കുന്ന സമയത്ത് നിങ്ങളുടെ ആവശ്യം എന്താണെന്ന് അക്ഷയ കേന്ദ്രത്തില്‍ കൃത്യമായി പറയണം. അപേക്ഷിച്ച ശേഷം രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും.