Teachers' Day History: അധ്യാപക ദിനത്തെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത ചില കാര്യങ്ങള്‍

രേണുക വേണു

ചൊവ്വ, 3 സെപ്‌റ്റംബര്‍ 2024 (12:40 IST)
Teachers' Day History: ഇന്ത്യയില്‍ സെപ്റ്റംബര്‍ അഞ്ചിനും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ സെപ്റ്റംബര്‍ 11 നും ആണ് അധ്യാപകദിനം ആചരിക്കുന്നത്. സാധരണയായി ഒക്‌ടോബര്‍ അഞ്ചിനാണ് ലോകം മുഴുവന്‍ യുനെസ്‌കോ അധ്യാപക ദിനം ആഘോഷിക്കുന്നത്.1966 ല്‍ അധ്യാപകരുടെ ജീവിത നിലവാരം സംബന്ധിച്ച ശുപാര്‍ശ ഒപ്പിട്ടത് ഓര്‍മ്മപ്പെടുത്തുകയാണ് ഈ ദിവസം.
 
എന്നാല്‍, പല രാജ്യങ്ങളില്ലും അധ്യാപകദിനം വ്യത്യസ്ത ദിനങ്ങളിലാണ് ആഘോഷിക്കുന്നത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ മൊത്തത്തില്‍ സെപ്റ്റബര്‍ 11-നാണ് അധ്യാപക ദിനം അഘോഷിക്കുന്നത്. ഇന്ത്യയില്‍ മുന്‍ രാഷ്ട്രപതി ഡോ.എസ്.രാധകൃഷണന്റെ ജന്മദിനമാണ് അധ്യാപകദിനമായി അഘോഷിക്കുന്നത്. ഇത് സെപ്റ്റംബര്‍ അഞ്ചിനാണ്. 
 
ഓരോ രാജ്യത്തും അവരുടെ വിദ്യാഭ്യാസ രംഗവും ചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അധ്യാപക ദിനഘോഷത്തിന്റെ കാരണം. അമേരിക്കയില്‍ മേയ് മാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് അധ്യാപകദിനം ആഘോഷിക്കുന്നത്.
 
ചൈനയാകട്ടെ പലദിവസങ്ങളിലും അധ്യാപകദിനം അഘോഷിച്ചിട്ടുണ്ട്. തായ്വാനില്‍ കണ്‍ഫുഷ്യസിന്റെ ജന്മദിനത്തില്‍ തന്നെയാണ് അധ്യപകദിനാഘോഷം.
 
തായ്‌ലന്‍ഡില്‍ ജനുവരി 16-നാണ് അധ്യാപകദിനം. അര്‍ജന്റീനയില്‍ രാഷ്ട്രപതി ഡോ.മിന്‍ഗോ ഫാസ്റ്റിനൊ സാര്‍മിയന്റോയുടെ ചരമദിനമാണ് അധ്യാപകദിനം. തെക്കേ അമേരിക്കന്‍ രാജ്യമായ് ബൊളീവയയില്‍ അധ്യാപകരെ ഓര്‍മ്മിക്കുന്നത് അവിടത്തെ ആദ്യത്തെ സ്‌കൂളിന് തറക്കല്ലിട്ട ദിവസമാണ്.
 
ബ്രസീലില്‍ ഒക്ടോബര്‍ 15-നാണ് അധ്യപകദിനം. പെദ്രോ ചക്രവര്‍ത്തി സമൂഹത്തിലെ പാവപ്പെട്ടവര്‍ക്കുവേണ്ടി സ്‌കൂളുള്‍ നിര്‍മ്മിക്കാന്‍ നിയമം ഉണ്ടാക്കിയ ദിവസമാണിത്. ഉറുഗ്വെയില്‍ വിദ്യാര്‍ത്ഥിദിനമായ സെപ്റ്റബര്‍ 21 ന്റെ അടുത്തദിവസമാണ് അധ്യാപകദിനം.
 
കൊളംബിയയില്‍ മേയ് 15 ഉം,കോസ്റ്ററിക്കയില്‍ സെപ്റ്റംബര്‍ 11-ഉം, ബ്രൂണെയില്‍ സെപ്റ്റാംബര്‍ 23-നുമാണ് അധ്യാപകദിനം അഘോഷിക്കുന്നത്.
 
ഒമാന്‍, സുറിയ, ഈജിപ്ത്, ലിബിയ, ഖത്തര്‍, യമന്‍, ടുണീഷ്യ, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഫെബ്രുവരി 28-നാണ് അധ്യാപകദിനം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍