ആകാശത്ത് ഇന്ന് ചാന്ദ്രവിസ്മയം, സൂപ്പർ മൂൺ- ബ്ലൂ മൂൺ പ്രതിഭാസങ്ങൾ ദൃശ്യമാകും

അഭിറാം മനോഹർ

തിങ്കള്‍, 19 ഓഗസ്റ്റ് 2024 (11:16 IST)
ആകാശത്ത് ഇന്ന് സൂപ്പര്‍ മൂണ്‍, ബ്ലൂ മൂണ്‍ പ്രതിഭാസങ്ങള്‍ ദൃശ്യമാകും. ഭൂമിയുടെ ഭ്രമണപഥത്തോട് ചന്ദ്രന്‍ കൂടുതല്‍ അടുത്തുനില്‍ക്കുന്ന സമയത്തെ പൂര്‍ണചന്ദ്രനെയാണ് സൂപ്പര്‍ മൂണ്‍ എന്ന് വിളിക്കുന്നത്. നാല് പൂര്‍ണചന്ദ്രന്മാരുള്ള ഒരു കാലയളവിലെ മൂന്നാമത്തെ പൂര്‍ണചന്ദ്രനാണ് ബ്ലൂ മൂണ്‍. സീസണിലെ മൂന്നാമത്തെ പൂര്‍ണചന്ദ്രനാണിത്. ഈ രണ്ട് കാര്യങ്ങളും ഒരുമിച്ച് വരുന്നതിനലാണ് സൂപ്പര്‍മൂണ്‍- ബ്ലൂമൂണ്‍ പ്രതിഭാസമെന്ന് പറയുന്നത്. ഇന്ന് രാത്രി മുതല്‍ 3 ദിവസത്തേക്ക് ഈ പ്രതിഭാസം തെളിഞ്ഞ അന്തരീക്ഷത്തില്‍ കാണാനാകും.
 
 വര്‍ഷത്തില്‍ മൂന്നോ നാലോ തവണയാണ് സൂപ്പര്‍ മൂണ്‍ പ്രതിഭാസം ഉണ്ടാകാറുള്ളത്. അടുത്ത 3 പൂര്‍ണചന്ദ്രന്മാരും സൂപ്പര്‍ മൂണായിരിക്കും. സെപ്റ്റംബര്‍ 17,ഒക്ടോബര്‍ 17,നവംബര്‍ 15 തീയ്യതികളിലാകും അടുത്ത സൂപ്പര്‍മൂണുകളെ കാണാനാവുക. നിശ്ചിത കാലയളവില്‍ ദൃശ്യമാകുന്നതും മാസത്തില്‍ ദൃശ്യമാകുന്നതുമായി 2 തരത്തിലുള്ള ബ്ലൂ മൂണുകളാണുള്ളത്.  ഇപ്പോഴത്തേത് സീസണലാണ്. സൂപ്പര്‍ മൂണും സീസണല്‍ ബ്ലൂ മൂണും സാധാരണമാണെങ്കിലും 2 പ്രതിഭാസങ്ങളും ഒരുമിച്ച് വരുന്നത് അപൂര്‍വമാണ്. 10 മുതല്‍ 20 വര്‍ഷത്തിനിടയിലാണ് ഈ പ്രതിഭാസം.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍